Entertainment

പ്രഭാസിന്റെ ‘സഹോ’യുടെ റിലീസ് തീയതി നീട്ടി

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രം സഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് 30  ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മൂന്നു ഭാഷകളിലിറങ്ങുന്ന സഹോയുടെ പ്രത്യേകത ആക്ഷന്‍ രംഗങ്ങളാണ്. ആക്ഷന്‍ സീക്വന്‍സുകളുടെ നിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ച്ച ഇല്ലെന്നും ആക്ഷന്‍ രംഗങ്ങള്‍ മികവുറ്റതാക്കാന്‍ അല്‍പ സമയം കൂടി വേണ്ടിവരുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത മികച്ച സിനിമ പുറത്തിറക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഏറ്റവും വലിയ സിനിമ അതിന്റെ തനിമ ചോരാത വലിയ തോതിലെത്തിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും റിലീസ് നീട്ടിയത് അതിനാലാണെന്നും അവര്‍ പറഞ്ഞു.

രാജമൗലിയുടെ ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സഹോയുടെ ചിത്രീകരണം 2017 ലാണ് തുടങ്ങിയത്. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും ആദ്യ ഗാനത്തിനും സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകരണം ലഭിച്ചു. യുവി ക്രിയേഷന്റെ ബാനറില്‍ വാംസി-പ്രമോദാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

മലയാള സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top