മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായി തെന്നിന്ത്യന്‍ നടി റായ് ലക്ഷ്മി. നീല നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം വൈറലായിരിക്കുകയാണ്.
‘ഈ ബിക്കിനി ശരീരം നേടിയെടുക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ എന്നെ എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവില്‍ ഞാനൊരു പുതിയ വ്യക്തിയായത് പോലെ തോന്നുന്നു. എനിക്ക് സംഭവിച്ച മാറ്റത്തെ ഞാന്‍ ഇഷ്ടപെടുന്നു. ഫിറ്റ് ആയിരിക്കുക എന്നാല്‍ ശാരീരികമായ മാറ്റം മാത്രമല്ല, അത് അടിമുടിയുള്ള മാറ്റമാണ്. ഇതിന് തുടക്കം കുറിച്ചതില്‍ എനിക്കു സന്തോഷമുണ്ട്, നിങ്ങളില്‍ വിശ്വസിക്കൂ…എന്തും നേടിയെടുക്കാനാകും.” ബിക്കിനി ചിത്രം പങ്കുവച്ചുകൊണ്ട് റായ് ലക്ഷ്മി കുറിച്ചു. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിട്ടുള്ളത്.
Worked hard & how to achieve this bikini body !😁🥰 can’t remember the old me ! Struggled all my life gaining and loosing! Finally I Feel like a new person !!! I love the change in me being fit is just not a physical change but changes u overall 🙏😁 I m glad I started ! 💙 pic.twitter.com/LAW0uSxyqK
— RAAI LAXMI (@iamlakshmirai) July 17, 2019
ആരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മേക്കോവറുകളുമായാണ് ഓരോ തവണയും റായ് ലക്ഷ്മി എത്താറുള്ളത്. നേരത്തെ ജൂലി 2 എന്ന ചിത്രത്തിനായി താരം നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.