അടൂര്‍:എംസി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറിയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആറന്മുള തുണ്ടിയത്ത് വിനീത് മാത്യുവിന്റെയും സേബ എല്‍സ അലക്സിന്റെയും മകള്‍ ജോവാന റെയ്ച്ചല്‍ വിനീതാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 4.30ന് അടൂര്‍ അരമനപ്പടിക്കു സമീപമായിരുന്നു അപകടം. ഉടന്‍ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.