കൊച്ചി:കെഎസ്ആര്‍ടിസിയുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി. മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള പരസ്യം പാടില്ലെന്നും പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ട് പരസ്യത്തിലൂടെ അധികവരുമാനമുണ്ടാക്കരുതെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി.
നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിനു പിന്നിലിടിച്ച ബൈക്കിലെ യാത്രക്കാരന് മരിച്ച സംഭവത്തില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ എം സജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.