കുമളി: തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന കടുവാത്തോല്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെ അഞ്ചംഗ സംഘം കുമളിയില്‍ വനപാലകരുടെ പിടിയിലായി. തമിഴ്നാട് സ്വദേശികളായ ഇവര്‍ അനധികൃതമായി ശേഖരിച്ച കടുവാത്തോല്‍ വില്‍ക്കാനായി മുണ്ടക്കയം ഭാഗത്തേക്ക് കാറില്‍ കൊണ്ടുവരികയായിരുന്നു.
തമിഴ്നാട് സ്വദേശികളായ നാരായണന്, ചക്കരൈ, മുരുകന്, കരുപ്പസ്വാമി, രത്തിനവേല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.