Entertainment

ആലിയ ഭട്ടിന്റെ ബാഗിന് ഇത്ര വിലയോ??? അമ്പരന്ന് ആരാധകര്‍

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ബാഗിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. അമ്മയ്‌ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പര്‍പ്പിള്‍ നിറത്തിലുള്ള ട്രാക്‌സ്യൂട്ടും വെള്ള സ്‌നീക്കേഴ്‌സും ആയിരുന്നു താരത്തിന്റെ വേഷം. കയ്യില്‍ മഞ്ഞ നിറത്തിലുള്ള ഹാന്റ്ബാഗും.

ഇംഗ്ലിഷ് ഫാഷന്‍ ഡിസൈനര്‍ എന്യ ഹിന്‍ഡ്മാര്‍ക്കിന്റെ കലക്ഷനില്‍ നിന്നുള്ളതാണ് ഈ ബാഗ്. ലെതര്‍ കൊണ്ടു നിര്‍മിച്ച ബാഗില്‍ മനോഹരമായ ഒരു ചിത്രം പ്രിന്റു ചെയ്തിട്ടുണ്ട്. കറുപ്പും വെളുപ്പും ഇഴച്ചേരുന്നതായിരുന്നു ബാഗിന്റെ പിടി. ഇനാമല്‍ ആവരണമുള്ള ലോക്ക് ആണ് മറ്റൊരു പ്രത്യേകത.

ഈ മോഡലിലുള്ള ബാഗുകള്‍ വളരെ കുറച്ചു മാത്രമാണ് വില്‍പനയ്ക്ക് എത്തിയത്. അന്നു വില 2,350 അമേരിക്കന്‍ ഡോളറായിരുന്നു. ഏകദേശം 1,61,480 ഇന്ത്യന്‍ രൂപ. ഈ ബാഗുകള്‍ പിന്നെ പുറത്തിറക്കാത്തത് വില പിന്നെയും കൂടാന്‍ കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top