അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ പ്രതിനിധികള്‍ക്കെതിരായ പ്രസിഡന്റിന്റെ പരാമര്‍ശത്തെ അപലപിച്ച് അമേരിക്കന്‍ പ്രതിനിധി സഭ. ഡോണള്‍ഡ് ട്രംപിന്റെ വംശീയ ട്വീറ്റ് ഭയവും വെറുപ്പും സൃഷ്ടിക്കുന്നതാണെന്ന് സഭ ചൂണ്ടിക്കാട്ടി. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും ജനപ്രതിനിധികള്‍ രാജ്യത്തോട് സ്നേഹമുള്ളവരാകണം എന്നാണ് ഉദ്ദേശിച്ചതെന്നും ട്രംപ് വിശദീകരിച്ചു. ജനങ്ങളെ നിറത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നതാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ്.
ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വര്‍ധിപ്പിക്കുന്നതാണ് പരാമര്‍ശം. ഇത് അപലപനീയമാണെന്നും യു.എസ് ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. സഭയുടെ പ്രമേയം രാജ്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് റാഷിദ ത്വാലിബ് പറഞ്ഞു. എന്നാല്‍ തന്റെ പരാമര്‍ശം വളച്ചൊടിക്കുകയയിരുന്നുവെന്നാണ് ട്രംപിന്റെ വിശദീകരണം.