Latest News

ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവ് കഴുത്തറത്ത് കൊന്നു


ന്യൂയോര്‍ക്ക്:രണ്ടു മാസം മുന്‍പ് ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട 17 വയസ്സുള്ള യുവതിയെ ഇരുപത്തൊന്നുകാരനായ യുവാവ് കഴുത്തറുത്തു കൊന്നു.ബിയാങ്ക ഡെവിന്‍സ് എന്ന യുവതിയെ ആണ് ഇന്‍സ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട ബ്രാന്റന്‍ ക്ലാര്‍ക്ക് കൊലപ്പെടുത്തിയത്. സൈക്കോളജി ഐച്ഛിക വിഷയമായിയെടുത്ത് ബിരുദ പഠനം തുടരുന്നതിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് ബിയാങ്ക ബ്രാന്റന്‍ ക്ലാര്‍ക്കിന്റെ കത്തിക്കിരയായത്.

ശനിയാഴ്ച ഇരുവരും ന്യൂയോര്‍ക്കിലെ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം ഇവര്‍ തമ്മില്‍ കലഹിച്ചിരുന്നുവെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചിരുന്നതെന്നുമാണ് യുറ്റിക്ക പൊലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top