തിരുവനന്തപുരം: കുത്ത് കേസ് പ്രതികള്‍ക്ക് പരീക്ഷയ്ക്ക് സഹായം ചെയ്തിട്ടില്ലെന്ന് പിഎസ്സി ചെയര്മാന് അഡ്വ. എം കെ സക്കീര്‍. ശിവരഞ്ജിത്തിനും നസീമിനും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. പരീക്ഷ കേന്ദ്രമോ രജിസ്റ്റര്‍ നമ്പറോ അനുവദിച്ചതില്‍ ക്രമക്കേടില്ല. പ്രതികള്‍ മൂന്നുപേരും ആവശ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയാണ്. പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമുണ്ടായെന്നും പിഎസ്സി ചെയര്മാന് പറഞ്ഞു.
അതേസമയം പ്രതികള്‍ പോലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് പിഎസ് സി വിജിലന്‍സ് അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ മൂന്ന് പേര്‍ക്കും അഡൈ്വസ് മെമ്മോ നല്‍കില്ലെന്നും പിഎസ്സി ചെയര്മാന് പറഞ്ഞു.