വീടു വാങ്ങുന്നവര്‍ക്ക് തന്റെ വീടിനൊപ്പം മുതലകളെ സൗജന്യമായി നല്കാന് വീട്ടുടമസ്ഥന് വെച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിലെ ഡാര്വിന്, നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ടെഡ് പ്ലെവ്നിക് എന്നയാളാണ് തന്റെ അഞ്ച് കിടപ്പുമുറികളോടു കൂടിയ വീട് വില്ക്കാന് വെച്ചിരിക്കുന്നത്. 1984 -ലാണ് പ്ലെവ്നിക്ക് ഈ വീട് വാങ്ങുന്നതും ഒരു സ്വര്‍ഗം പോലെ അത് മനോഹരമാക്കുന്നതും.
2012 -ലാണ് പ്ലെവ്നിക്കിന് ജെം എന്ന മുതലയെ കിട്ടുന്നത്. പിന്നീട് ബോറിസിനേയും വാങ്ങി. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഈ മുതലകളുമായി വളരെ സൗഹൃദത്തിലാണ് പ്ലെവ്നിക്ക്. പക്ഷെ, അവയെ കൂടെ കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണ് മറ്റൊരാള്‍ക്ക് നല്കി പോവേണ്ടി വരുന്നത്. അത് തനിക്ക് വേദനയുണ്ടാക്കുന്നുണ്ടെന്നും എന്നാല്‍ മറ്റൊരു വഴിയുമില്ലായെന്നുമാണ് പ്ലെവ്നിക് പറയുന്നത്.