Kerala

ജനറല്‍ ആശുപത്രി എം.ഐ.സി.യുവിന്റെ മുന്നില്‍ നിന്ന് മോഷണം നടത്തിയ യുവതി അറസ്റ്റില്‍

ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീയുടെ പണവും എ.ടി.എം. കാര്‍ഡുകളും മോഷ്ടിച്ച കേസില്‍ ഇടക്കൊച്ചി പാമ്പായിമൂല വരിക്കാശ്ശേരി അമ്പലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തൃക്കാക്കര രാജഗിരി അമ്പാടന്‍ വീട്ടില്‍ ദിവ്യ പയസിനെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.

ജനറല്‍ ആശുപത്രിയിലെ എം.ഐ.സി.യു.വിന്റെ മുന്നില്‍നിന്നാണ് യുവതി പണവും എ.ടി.എം. കാര്‍ഡുകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ച് കടന്നത്. സെന്‍ട്രല്‍ സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പേഴ്സ് മോഷ്ടിച്ചെടുത്ത യുവതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top