മലപ്പുറം: അരീക്കോട് എസ് ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കീഴടങ്ങി. കഞ്ചാവ് കേസിലെ പ്രതിയായ സമദ് മഞ്ചേരി കോടതിയിലാണ് കീഴടങ്ങിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അരീക്കോട് വിളയില്‍ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ അരീക്കോട് എസ്ഐ നൗഷാദിനാണ് കുത്തേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഫ്തിയിലെത്തിയതായിരുന്നു എസ് ഐയും സംഘവും. ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാള്‍ എസ്ഐയെ കുത്തുകയായിരുന്നു. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു.