ഗാന്ധിനഗര്‍: നിയമസഭയില്‍ തനിക്ക് സംസാരിക്കാനുള്ള അവകാശം ഭരണകക്ഷിയായ ബി.ജെ.പി അട്ടിമറിക്കുന്നതായി ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. സഭയില്‍ പ്രസംഗിക്കുക അംഗമെന്ന നിലയില്‍ തന്റെ അവകാശമാണെന്നും സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അത് നിഷേധിക്കുകയാണെന്നും ബദ്ഗാം മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മേവാനി പറഞ്ഞു.
“It has been 3 years since the shameful act of Una where Dalit youth were flogged on pretext of cow slaughter. I wanted to tell the House about its status. I wanted to speak on various several other instances of discrimination, but speaker won’t let me” https://t.co/gnNDPzQht3
— Jignesh Mevani (@jigneshmevani80) July 12, 2019
‘ഭരണകക്ഷിയായ ബി.ജെ.പിയും അവര്‍ നിയമിച്ച സ്പീക്കറും എന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. എന്റെ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെന്ന നിലയില്‍ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുക എന്നത് എന്റെ ചുമതലയാണ്. പക്ഷേ, സ്പീക്കര്‍ അതിന് അനുവദിക്കുന്നില്ല’ മേവാനി പറഞ്ഞു.