അരൂര്‍ കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. അല്പ നേരം മുമ്പ് സ്കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ എട്ട് മണിയോടെയായിരുന്നു ജിസ്ന ജോണ്സണ് കായലില്‍ ചാടിയത്. പെണ്‍കുട്ടി താഴേക്ക് ചാടുന്നത് കണ്ട വഴിയാത്രക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.