കൊച്ചി:കൊടുങ്ങല്ലൂർ ആലയിൽ ലോറി സ്കൂട്ടറിലിടിച്ച് അമ്മയും മകളും മരിച്ചു. തെക്കേ നട കാട്ടകത്ത് ഹുസ്സൈന്റെ ഭാര്യ നദീറ(60) മകൾ നിഷ(39) എന്നിവരാണ് മരിച്ചത്.
അമിത വേഗത്തിൽ വരികയായിരുന്ന മീൻ ലോറി നിയന്ത്രണം വിട്ട് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടി പെപ് പ്ലസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. തെറിച്ചുവീണ നദീറ തൽക്ഷണം മരിച്ചു. മകൾ നിഷ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്.
നിയന്ത്രണം വിട്ട ലോറി തൊട്ടരികിലൂടെ പോയിരുന്ന കാറിനെയും ഇടിച്ച് തൊട്ടടുത്തുള്ള വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ മതിൽ തകരുകയും ചെയ്തു.