Entertainment

പൂജ ബത്ര വിവാഹിതയാകുന്നു; വരന്‍ ‘കീര്‍ത്തി ചക്ര’ വില്ലന്‍ നവാബ് ഷാ; വിവാഹനിശ്ചയ ചിത്രം പങ്കുവെച്ച് താരങ്ങള്‍

മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടി പൂജ ബത്രയും ബോളിവുഡ് നടന്‍ നവാബ് ഷായും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. പരസ്പരം മോതിരം കൈമാറിയ ഇവരുടെ വിവാഹനിശ്ചയ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. അടുത്ത മാസം ഇരുവരും വിവാഹിതരാകും എന്നാണ് പറയുന്നത്.

താന്‍ പ്രണയത്തിലാണെന്ന് സൂചിപ്പിച്ച് 42കാരിയായ പൂജ ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. പ്രിയനൊപ്പം സമയം ചെലവിടുമ്പോള്‍ ജീവിതം ആഘോഷമാണെന്നായിരുന്നു നടിയുടെ കുറിപ്പ്.

View this post on Instagram

Man Crush Everyday @nawwabshah

A post shared by Pooja Batra (@poojabatra) on

തൊട്ടുപിന്നാലെ നടന്‍ നവാബ് ഷാ പൂജക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെ കാമുകന്റെ പേരും പുറത്തായി.
View this post on Instagram

Sea Sun Sand and a scorpion ❤️🦋🦂

A post shared by Nawab Shah (@nawwabshah) on

കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ നവാബ് ഷാ വില്ലന്‍ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഏറെക്കാലമായി സിനിമയില്‍ നിന്നും മാറി നിന്ന പൂജ, ഹോളിവുഡ് സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തിയ ചന്ദ്രലേഖ, മമ്മൂട്ടി-പ്രിയദര്‍ശന്‍ മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പൂജ അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

ONE .❤️🦋

A post shared by Nawab Shah (@nawwabshah) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top