വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തില്‍ രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറായി. പത്തോളം സാക്ഷികളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. ബാലഭാസ്ക്കറിനെ ജ്യൂസ്കടയില്‍ കണ്ടവരുടെ മൊഴിയെടുക്കും. രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെയും മൊഴിയെടുക്കും. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷം നുണപരിശോധനയില്‍ തീരുമാനമെടുക്കും.