Breaking News

കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം ഇന്ന്

ബംഗളൂരു: കര്‍ണാടകയില്‍ എം.എല്‍.എ.മാരുടെ രാജിയെത്തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധിയുള്ള സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം ഇന്ന്. എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. വിട്ടു നില്‍ക്കുന്നവരെ അയോഗ്യതരാക്കും. വിമതര്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ല.

രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പി.യുടെ നിലപാട്. രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വിധി വെള്ളിയാഴ്ച വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top