തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കിലോലിറ്ററിന് ഏഴ് രൂപയായി വര്‍ധിപ്പിക്കണമെന്ന് ജല അതോറിറ്റിയുടെ ശുപാര്‍ശ. നിലവില്‍ പത്തു ലിറ്റര്‍ വെള്ളത്തിന് നാലു പൈസയാണ് കെ.ഡബ്ല്യു.എ ഈടാക്കുന്നത്. അത് ഏഴു പൈസയാക്കണമെന്നാണ് ആവശ്യം. അല്ലാതെ അതോറിറ്റിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഏറ്റവും ചുരുങ്ങിയത് കിലോലിറ്ററിന് ആറ് രൂപയായെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് നിലപാട്.
വെള്ളക്കരം കിലോലിറ്ററിന് ഏഴ് രൂപയായി വര്‍ധിപ്പിക്കണമെന്ന് ജല അതോറിറ്റി
By
July 12, 2019 8:41 am