പനാജി: ഗോവയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎല്‍എമാര്‍ക്ക് കൂടി പ്രാതിനിധ്യം നല്കി മന്ത്രി സഭയില്‍ അഴിച്ചു പണി നടക്കും. പുതിയതായി നാലുപേര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയേക്കും.
മിഷേല്‍ ലോബോ,ബാബു കവലേക്കര്‍,ബാബുഷ് മോണ്‍സ്രെട്ട,ഫിലിപ്പ് നേരി റോഡ്രിഗ്സ് എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇന്നലെ ദില്ലിയില്‍ അമിത് ഷായുമായി മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.