ന്യൂഡല്‍ഹി: സൈനികര്‍ക്ക് നിര്‍ദ്ദേശവുമായി മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടറേറ്റ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളാകുമ്പോള് ജാഗ്രത പാലിക്കണമെന്ന് സൈനിക ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം.
വിരമിച്ച സൈനികരുടെ ഗ്രൂപ്പുകളില്‍ പോലും അംഗങ്ങളാകരുതെന്നാണ് നിര്‍ദേശം. ജൂണ്‍ 24ന് പുറപ്പെടുവിച്ച പുതിയ നയപ്രകാരം സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ അംഗങ്ങളായുള്ള ഗ്രൂപ്പുകളില്‍ മാത്രമേ സൈനിക ഓഫീസര്‍മാര്‍ക്ക് അംഗങ്ങളാകാന്‍ പാടുള്ളു. മറ്റ് ഗ്രൂപ്പുകളില്‍നിന്ന് സൈനിക ഓഫീസര്‍മാര്‍ പുറത്തുവരണം. സൈനികര്‍ മാത്രമുള്ള ഗ്രൂപ്പാണെങ്കിലും സുരക്ഷാവീഴ്ചയുണ്ടാകുന്നുണ്ടോ എന്ന കാര്യം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം.
സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ വിദേശചാര സംഘടനകള്‍ സൈനികരഹസ്യങ്ങള്‍ ചോര്‍ത്തുന്നത് തടയാനാണ് ഈ നീക്കം.