Entertainment

വാപ്പച്ചി തന്ന ‘നിധി’ നഷ്ടമായി; സഹായിക്കണം, അഭ്യര്‍ത്ഥനയുമായി ഷെയ്ന്‍ നിഗം

പുതിയ യുവ താരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് നടന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗം. കുമ്പളങ്ങി നൈറ്റ്‌സും, ഇഷ്‌കുമൊക്കെ കൈയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ച ഷൈന്‍ നിഗം ചിത്രങ്ങളാണ്. ഇപ്പോഴിതാ തന്നെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

തന്റെ വാപ്പച്ചി നല്‍കിയ നിധി നഷ്ടമായി, തിരികെ കിട്ടാന്‍ സഹായിക്കണമെന്നാണ് താരത്തിന്റെ അഭ്യര്‍ത്ഥന. പ്രമുഖ മാധ്യമമായ വനിതയ്ക്ക് വേണ്ടി നടത്തിയ ഒരു ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട തന്റെ വാപ്പച്ചി സമ്മാനിച്ച വാച്ചാണ് ഷൈന്‍ തേടുന്നത്. അബി ഗള്‍ഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നല്‍കിയ വാച്ചാണ് ഷൈന്‍ നിധി പോലെ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് നഷ്ടപ്പെടുകയായിരുന്നു. മാര്‍ച്ചില്‍ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാകാം എന്നാണ് കരുതുന്നത്.

ഗള്‍ഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് അബി casio edifice എന്ന കമ്പനിയുടെ ബ്രൗണ്‍ സ്ട്രാപ്പുള്ള വാച്ച് സമ്മാനമായി നല്‍കിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതി സൂക്ഷിച്ച വാച്ച് നഷ്ടപ്പെട്ടതില്‍ ദുഃഖിതനാണ് ഷെയ്ന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top