Breaking News

കൊക്കോ’യുടെ കണ്‍പീലികള്‍ക്ക് 18 സെന്റീമീറ്ററോളം നീളം; ഗിന്നസ് ലോകറെക്കോര്‍ഡില്‍ ഇടം നേടി നായ

Photo: Guinnes world records

ഏഴിഞ്ച് നീളമുള്ള കണ്‍പീലികളുമായി ഗിന്നസ് ലോകറെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് കൊക്കോ എന്ന നായ. കാലിഫോര്‍ണിയ സ്വദേശികളായ റേച്ചല്‍ പാര്‍ക്ക്‌സ് മൈക്കിള്‍ ബാബിച്ച് എന്നിവരാണ് ആറ് വയസ്സുകാരിയായ കൊക്കോയുടെ ഉടമകള്‍. ന്യൂഫൗണ്ട്‌ലാന്‍ഡ്, പൂഡില്‍ എന്നീ ഇനം നായ്കളുടെ സങ്കരയിനമാണ് കൊക്കോ.

17.8 സെന്റീമീറ്റര്‍ ആണ് കൊക്കോയുടെ കണ്‍പീലികളുടെ നീളം. ലോകത്തിലെതന്നെ ഏറ്റവും നീളമേറിയ കണ്‍പീലിയുള്ള നായയാണ് കൊക്കോ. 2000ത്തില്‍ സ്‌പെയിനിലെ കോക്കര്‍ സ്പാനിയല്‍ സുവ ആണ് ആദ്യമായി ഈ റെക്കോര്‍ഡിന് ഉടമയായത്. നായയ്ക്ക് നാല് സെന്റീമീറ്റര്‍ അതായത് 1.57ഇഞ്ച് നീളമുള്ള കണ്‍പീലിയാണ് ഉണ്ടായിരുന്നത്. 2014ല്‍ 17 സെന്റീമീറ്റര്‍ നീളമുള്ള കണ്‍പീലിയുമായി ജപ്പാനിലെ ഓസ്‌ട്രേലിയന്‍ ലാബ്ഡൂഡില്‍ റണ്‍മുറ എന്ന നായ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരുന്നു. 

കൊക്കോയ്ക്ക് നീളമുള്ള കണ്‍പീലികള്‍ ഉണ്ടെങ്കിലും ഇതുമൂലം കാഴ്ചയ്ക്ക് തടസ്സമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top