ജാന്പൂര്: ഉത്തര്‍പ്രദേശിലെ ജാന്‍പൂരില്‍ മോഷണശ്രമത്തിന് മൂന്ന് യുവാക്കളെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. യൂണിയന് ബാങ്കിന്റെ കസ്റ്റമര്‍ സര്‍വിസ് സെന്ററില്‍ മോഷണത്തിന് ശ്രമിച്ചവരെയാണ് ജനക്കൂട്ടം മര്‍ദിച്ചത്.
ഇവരെ വിവസ്ത്രരാക്കി നിലത്തിരുത്തി മര്‍ദിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിലും യുവാക്കളെ മര്‍ദിച്ച സംഭവത്തിലും അന്വേഷണം നടത്തുകയാണെന്ന് ജാന്പൂര് പൊലീസ് സൂപ്രണ്ട് വിപിന്‍ കുമാര്‍ ശര്‍മ പറഞ്ഞു.
3 men made to take off their clothes&beaten by villagers for attempting to commit a theft at a bank in Jaunpur. SP,Jaunpur says,”They tried to break into a Union Bank branch on night of 5-6 July.They’ve been detained for questioning.Action to be taken against those who beat them” pic.twitter.com/RJNRaWwql7
— ANI UP (@ANINewsUP) July 7, 2019