Kerala

കേരളത്തിന് നിരാശയാണ് ഈ ബജറ്റ് നല്‍കിയത്:തോമസ് ഐസക്

തിരുവനന്തപുരം: സാമ്പത്തിക മുരടിപ്പ് മറികടക്കാന്‍ അപര്യാപ്തമായ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് നിരാശയാണ് ബജറ്റ് നല്‍കുന്നത്. സംസ്ഥാനങ്ങളെ ഞെരുക്കുന്ന ബജറ്റാണെന്നും ഇത് വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നും ഐസക് പറഞ്ഞു.പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത് ജനദ്രോഹമാണ്. ചെലവില്‍ വര്‍ധന കുറവാണ്. വിദേശ മൂലധനത്തെ ആകര്‍ഷിക്കാനാണ് ശ്രമം. ഓഹരി വിറ്റഴിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. റെയില്‍വേയുടെ സ്വകാര്യവത്കരണത്തിനും ശ്രമം നടത്തുകയാണ്.കേരളത്തിലെ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല.ഐസക് പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top