മുസാഫര്‍പുര്‍: ബിഹാറില്‍ മസ്തിഷ്കജ്വര മരണം തുടരുന്നു. ഇതുവരെ മരിച്ച കുട്ടികളുടെ എണ്ണം 140 ആയി. 119 കുട്ടികള്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലും 21 കുട്ടികള്‍ കേജരിവാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
മുസഫര്‍പൂരിനു പുറമെ സമസ്തിപുര്‍, ബാങ്ക, വൈശാലി ജില്ലകളിലും മസ്തിഷ്കജ്വരം റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ 626 കുട്ടികള്‍ രോഗലക്ഷണങ്ങളുമായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.