ബജറ്റ് പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം.സെന്‍സക്സ് 40,000 കടന്നു.നിഫ്റ്റി 975ല്‍ എത്തി.100 പൊയിന്റിന്റെ മുന്നേറ്റമാണ് ഉണ്ടായത്.എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.
ഇടിവ് നേരിട്ട വളര്‍ച്ച നിരക്ക് തിരിച്ചുപിടിക്കാനുളള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകും എന്ന സൂചനകളാണ് വിപണിയിലെ ഉണര്വിന് കാരണം. കോര്‍പ്പറേറ്റ് നികുതി അടക്കം കുറച്ചേക്കുമെന്ന വിലയിരുത്തലും നിക്ഷേപം വര്‍ധിപ്പിക്കാനുളള നടപടികള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും ഓഹരി വിപണി സൂചികകള്‍ ഉയരാനിടയാക്കിയിട്ടുണ്ട്.