Latest News

പതിനെട്ട് വയസിനു താഴെയുള്ളവർക്ക് സൗജന്യ വിസയുമായി യുഎഇ

അബുദാബി: പതിനെട്ട് വയസിനു താഴെയുള്ളവർക്ക് സൗജന്യ വിസയുമായി യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആന്റ് സിറ്റിസൻഷിപ്പ് ആണ് ജുലൈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ രക്ഷിതാക്കൾക്കൊപ്പം ടൂറിസ്റ്റ് വിസയിൽ വരുന്ന കുട്ടികൾക്കാണ് സൗജന്യ വിസ നൽകുന്നത്. സാധാരണ ഗതിയിൽ 350 ദിർഹമാണ് കുട്ടികളുടെ വിസാ നിരക്ക്. 

കഴിഞ്ഞ വർഷമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം യുഎഇ മന്ത്രിസഭ സ്വീകരിച്ചത്. ഒട്ടേറെ കുട്ടികൾ കഴിഞ്ഞ വർഷം മാതാപിതാക്കളോടൊപ്പം യുഎഇ സന്ദർശിക്കുകയും ചെയ്തിരുന്നു. എല്ലാ വർഷവും ഈ കാലയളവിൽ കുട്ടികൾക്ക് സൗജന്യ വിസ അനുവദിക്കാനാണ് തീരുമാനം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top