കൊല്ലം ∙ പുത്തൂര്‍ വെണ്ടാറില്‍ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. കൊലപാതകമെന്ന് സംശയം.
യുവതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമാണ് മങ്ങാട് സ്വദേശി സനീഷിന്റെ മൃതദേഹം കണ്ടത്.