സിനിമയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നതിനെ തുടര്‍ന്ന് അഭിനയം നിര്‍ത്തുകയാണെന്ന് പറഞ്ഞ് നടി സൈറയെ പിന്തുണച്ച് ഹിന്ദു മഹാ പ്രസിഡന്റ് സ്വാമി ചക്രപാണി. സൈറയില്‍ നിന്ന് ഹിന്ദു നടിമാര്‍ പ്രചോദനം ഉള്‍ക്കൊളളണം. സൈറയുടെ തീരുമാനത്തെ ഞാന്‍ പ്രശംസിക്കുന്നു. ഈ മാതൃക പിന്തുടരാന് ഹിന്ദു നടിമാരും തയ്യാറാകണമെന്ന് ചക്രപാണി ട്വിറ്ററില്‍ കുറിച്ചു
സോഷ്യല്‍ മീഡിയയിലൂടെ താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് സൈറ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കശ്മീര്‍ സ്വദേശിയായ സൈറാ വസീം 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന് ചിത്രം ദംഗലിലൂടെയാണ് ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് സൈറക്ക് ലഭിച്ചിരുന്നു.