അന്തര്‍സംസ്ഥാന സ്വകാര്യബസ് സമരം പിന്‍വലിച്ചു.ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തൂതീര്പ്പായത്.
‘സുരേഷ് കല്ലട’ ബസിൽ യാത്രക്കാരെ ജീവനക്കാർ മർദിച്ചതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പും പൊലീസും ബസുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ബസുകളിൽ നിന്നു പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചതോടെയാണു കഴിഞ്ഞ മാസം 24ന് ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്.