തെലുങ്ക് ചിത്രമായ രാജു ഗാരി ഗാഥി 3 യില്‍ തമന്ന നായികയായെത്തുമെന്ന് കഴിഞ്ഞ ആഴ്ച്ചയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഈ വാര്‍ത്ത ഏറ്റെടുത്തതും.
ഇപ്പോഴിതാ ഷൂട്ടിംഗിനിടെ ചിത്രത്തിന്റെ സെറ്റില്‍ നിന്നും ഇറങ്ങിപോയിരിക്കുകയാണ് നടി തമന്ന. മുന്‍നിശ്ചയിച്ച പ്രകാരമുള്ള തിരക്കഥയില്‍ നടിയുടെ അനുവാദം കൂടാതെ മാറ്റങ്ങള്‍ വരുത്തിയതാണ് പ്രശ്നത്തിന് തുടക്കമായതെന്ന് തമന്നയോടടുത്ത വൃത്തങ്ങള്‍ പറയുന്നു.പുതിയ തരത്തിലുള്ള തിരക്കഥയുമായി ചിത്രീകരണത്തോട് സഹകരിച്ച് മുന്നോട്ട് പോകാന്‍ നടി ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.