കൊച്ചി: പീരുമേട് കസ്റ്റഡിലിരിക്കെ മരിച്ച പ്രതി രാജ്കുമാറിനെ റിമാര്‍ഡ് ചെയ്ത മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം. മരണത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം. പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത് എന്തിനാണ് എന്നാണ് അന്വേഷിക്കുന്നത്. മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാജ്കുമാറിനെ അവശനിലയിലായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കാതിരുന്നതെന്തിനാണെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.