Latest News

നിര്‍ഭയ കൊലയാളികളെ വധിച്ചു; നീതി നടപ്പാക്കി: തമന്ന

ചെന്നൈ: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റിയ സംഭവത്തില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.’നിര്‍ഭയകേസ് കുറ്റവാളികളെ വധിക്കുന്നു എന്ന അവിശ്വസനീയമായ വാര്‍ത്തയോടെ ദിവസം ആരംഭിക്കുന്നു. നീതി നടപ്പാക്കി,’- തമന്ന കുറിച്ചു.

താരത്തിന് പുറമേ ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, റിതീഷ് ദേശ്മുഖ്, പ്രീതി സിന്റാ എന്നിവരും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെ ഇന്ന് രാവിലെ അഞ്ചരയ്ക്കാണ്് തൂക്കിലേറ്റിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top