Latest News

വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നേരെ മര്‍ദ്ദനം

ഹൈദരാബാദ്: വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. തെലങ്കാന സര്‍ക്കാരിന്റെ വനവത്കരണ പദ്ധതിയുടെ ഭാഗമായി ആസിഫാബാദ് ജില്ലയിലെ സര്‍സാല ഗ്രാമത്തിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥ സി. അനിതയെയാണ് മര്‍ദ്ദിച്ചത്.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി നേതാവും അനുയായികളും കര്‍ഷകരും ചേര്‍ന്നാണ് അനിതയെ മര്‍ദ്ദിച്ചത്. ട്രാക്ടറില്‍ നിന്നുകൊണ്ട് ജനക്കൂട്ടത്തോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കവെ സംഘം വലിയ വടികള്‍കൊണ്ട് ഉദ്യാഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ ഉദ്യോഗസ്ഥയെ പോലീസെത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

ഉദ്യോഗസ്ഥരെ ജില്ലാ പരിഷത്ത് വൈസ് ചെയര്‍മാന്‍ കെ കൃഷ്ണ റാവുവിന്റെ നേതൃത്വത്തിലുള്ളവര്‍ തടയുകയായിരുന്നു. അക്രമം നടത്തിയവരെ ഉടന്‍ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top