തിരുവനന്തപുരം:കല്ലട സംഭവത്തെ തുടര്‍ന്ന് ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിനെതിരെ സര്‍വീസ് മുടക്കി സമരത്തിലാണ് സംസ്ഥാനത്തെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകള്‍. എന്നാല്‍ ഈ സമരം കെഎസ്ആര്‍ടിസിക്ക് നേട്ടമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ആഴ്ചയിലെ വരുമാനവുമായി താരതമ്യം ചെയ്താല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം ഒമ്പത് ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.സമരത്തെ തുടര്‍ന്ന് നിലവിലുള്ള 48 ബസുകള്‍ക്കു പുറമെ 14 ബസുകള്‍കൂടി ബെംഗളൂരു റൂട്ടില്‍ മാത്രം അധികമായി കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്.