Breaking News

കെഎസ്‌ആര്‍ടിസി ആസ്ഥാനം വളഞ്ഞ് സിഐടിയു, അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കി ഇടതു സംഘടനകള്‍. സിഐടിയുവിൻ്റെ  നേതൃത്വത്തില്‍ കെഎസ്‌ആര്‍ടിസി ആസ്ഥാനം വളഞ്ഞു.ചീഫ് ഓഫീസിന്റെ അഞ്ചു ഗേറ്റുകളും സിഐടിയു സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ ഉപരോധിച്ചു. ജീവനക്കാര്‍ അടക്കം ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല.

വനിത ജീവനക്കാര്‍ അടക്കം 300ലേറെ പേരാണ് സമരത്തിനെത്തിയത്. ഉപരോധസമരം തുടങ്ങും മുമ്ബ് എത്തിയ ജീവനക്കാര്‍ മാത്രമാണ് ഓഫീസിന് അകത്തുള്ളത്. സമരം സിഐടിയുവിന് ഹോബിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് സമരം ചെയ്യുന്നത്. ശമ്പളത്തിന് ആയി എന്നും ഈ തിണ്ണയില്‍ വന്നിരിക്കാനാകില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം.

27 വരെ സമരം തുടരും. അതിനകം പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സി ഐ ടി യു ഒഴികെയുള്ള സംഘടനകള്‍ ഈ ആഴ്ചയോഗം ചേര്‍ന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top