ചെല്ലാനം: ഇംഗ്ലണ്ടില്‍ നടക്കുന്ന ഹോംലസ് ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പറായി ചെല്ലാനത്തും നിന്നും തെരഞ്ഞെടുക്കപ്പെട്ട തോമസ് മേജോയ്ക്ക് സാമ്പത്തിക സഹായവുമായി എഫ്സിസി 1983 ചാരിറ്റബിള്‍ ട്രസ്റ്റ്. ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങില്‍ തോമസ് മേജോയ്ക്ക് സാമ്പത്തിക സഹായം കൈമാറും.
നാളെ രാവിലെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന മേജോയുടെ യാത്രാചെലവിനുള്ള തുകയാണ് ക്ലബ് നല്‍കുന്നത്. വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന മേജോയ്ക്ക് വലിയൊരു സഹായഹസ്തമായിരിക്കുകയാണ് എഫ്സിസി 1983 ചാരിറ്റബിള്‍ ട്രസ്റ്റ്.