Latest News

വൃക്ക തകരാറിലായ കെ എസ് യു നേതാവിന് താങ്ങായി എസ് എഫ് ഐ

ആലപ്പുഴ: ഇരുവൃക്കകളും തകരാറിലായ കെ എസ് യു നേതാവിനെ സഹായിച്ച് എസ് എഫ്ഐ പ്രവര്‍ത്തകര്‍. വൃക്ക നല്‍കാന്‍ ആദ്യം സന്നദ്ധനായത് മുന്‍ എസ്എഫ്‌ഐ നേതാവും.

ജവഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കെ എസ് യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫിയുടെ (22) ചികിത്സയ്ക്കാണ് എസ്എഫ്‌ ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫെയ്‌സ്ബുക്കിലൂടെ സഹായം അഭ്യര്‍ഥിച്ചത്.

കെ എസ് യു ബാന്‍ഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രം ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്താണ് സഹായം അഭ്യര്‍ഥിച്ചത്.


കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ മുന്‍ ചെയര്‍മാന്‍ ഇ.ഷാനവാസ് ഖാന്‍ റാഫിക്ക് വൃക്ക നല്‍കാമെന്ന് അറിയിച്ചു. ഇതിനുള്ള പരിശോധനകള്‍ നടത്തിയെന്നും ഫലം കാത്തിരിക്കുകയാണെന്നും ഷാനവാസ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top