ഭുവനേശ്വര്‍: ആശുപത്രിക്കുള്ളില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്സമാര്‍ക്കാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
ആശുപത്രിയിലെ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണ വിഭാഗത്തിനുള്ളില്‍ വച്ചാണ് നഴ്സുമാര്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടികളുടെ അടുത്ത് നിന്ന് നഴ്സുമാര്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്നത് വീഡിയോയില്‍ കാണാം.