Latest News

പശുക്കടത്ത് ആരോപിച്ച് രണ്ട് പേര്‍ക്ക് മര്‍ദനം

കാസര്‍കോട്: കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് രണ്ട് പേരെ മര്‍ദിച്ചു. കര്‍ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ട് പോയി. വാഹനത്തിലുണ്ടായിരുന്ന അന്‍പതിനായിരം രൂപയും മോഷ്ടിച്ചു. മര്‍ദനമേറ്റവര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി.

രണ്ട് പശുക്കളെയും ഒരു പശുക്കിടാവിനെയും വാഹനത്തില്‍ കാസര്‍കോട് ഫാമിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ ഒരു സംഘം ഇവരെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശത്തെ ബജ്‌രംഗദള്‍ പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്ന് സൂചനയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top