Latest News

പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപിയും മറ്റ് അസുഖങ്ങളും കുറയ്ക്കുമെന്ന് യുപി മന്ത്രി

പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപിയും മറ്റ് അസുഖങ്ങളും കുറയ്ക്കുമെന്ന് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരം പാല്‍ സിംഗ്. പ്രണയദിനത്തില്‍ കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. വൈകാരികമായ ആനന്ദലബ്ധിക്ക് ഫെബ്രുവരി 14ന് പശുവിനെ ആലിംഗന ചെയ്യുന്ന ദിനമായി ആഘോഷിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് നിര്‍ദേശം നല്‍കിയത്.

പ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യുന്നതിലൂടെ മൃഗസംരക്ഷണ ചിന്തയും അനുകമ്പയും വളരുമെന്നും ബോര്‍ഡ് സെക്രട്ടറി ഡോ. സുര്‍ജിത് കുമാര്‍ ദത്ത ഇറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. പാശ്ചാത്യ രീതിയിലുള്ള വാലന്റൈന്‍ ദിനാഘോഷം നടക്കുന്ന ഫെബ്രുവരി 14 പശു ആലിംഗത്തിന് തിരഞ്ഞെടുത്തതിലൂടെ പാശ്‌ചാത്യ നാഗരികതയുടെ കടന്നുകയറ്റം മൂലം വിസ്‌മൃതിയിലായ ഇന്ത്യന്‍ സംസ്‌കാരത്തെ സംരക്ഷിക്കലാണ് ലക്ഷ്യമത്രേ. പാശ്‌ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റം വേദ പാരമ്പര്യത്തെ നാശത്തിലെത്തിച്ചു.

പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ്. പശുവിന് അപാരമായ കഴിവുകളുണ്ട്. അവയെ കെട്ടിപ്പിടിക്കുന്നത് വൈകാരികമായ ആനന്ദം നല്‍കും. അതിനാല്‍, എല്ലാ പശു സ്നേഹികളും ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആഘോഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top