തിരുവനന്തപുരം: ഈ വര്‍ഷം 625 പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റെന്ന് റിപ്പോര്‍ട്ട്. മന്ത്രി എ.സി. മൊയ്തീനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളുടെ ആക്രമണമെന്നും, 101 പേര്‍ക്കാണ് ഇവിടെ നായ്ക്കളുടെ കടിയേറ്റതെന്നും മൊയ്തീന് പറഞ്ഞു.
കണ്ണൂര്‍ 100, കോഴിക്കോട് 78, എറണാകുളം 75, തൃശ്ശൂര്‍ 68 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. ഏറ്റവും കുറവ് വയനാട്ടിലാണ് 5 പേര്.
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും, കുടുംബശ്രീയും ചേര്‍ന്ന് അനിമല്‍ ബര്‍ത്ത് കണ്ട്രോള് പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.