ഗര്‍ഭിണിയായിരിക്കുമ്പോഴും വര്‍ക്കൗട്ട് തുടരുകയാണ് നടി എമി ജാക്സണ്. യോഗ ചെയ്താണ് എമി തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്.
രാവിലെ ജിമ്മില്‍ പോകണോ അതോ ഒരു ബൗള്‍ തേന്‍ കഴിക്കണമോ എന്ന ചിന്തയുമായി മല്പ്പിടുത്തത്തിലാണ് ഞാന്‍. മിക്ക ദിവസവും ജിമ്മില്‍ പോകാറുണ്ട്. യോഗ മുടക്കാറില്ല- എമി കുറിച്ചു.
ബ്രിട്ടണിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് വ്യവസായി അന്‍ഡ്രിയാസ് പനയോട്ടിന്റെ മകന് ജോര്‍ജ് പനയോട്ടുമായി 2015 മുതല്‍ എമി പ്രണയത്തിലാണ്. മാതൃദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം എമി ആരാധകരുമായി പങ്കുവച്ചത്. തുടര്‍ന്ന് വിവാഹ നിശ്ചയവും ഏറെ ഗംഭീരമായി ആഘോഷിക്കപ്പെട്ടിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം ഇവര്‍ വിവാഹിതരാകും.