Latest News

കുട്ടനാടില്‍ പമ്പിങ് ആരംഭിച്ചില്ല; കര്‍ഷകര്‍ ആശങ്കയില്‍

ആലപ്പുഴ: കാലവര്‍ഷം എത്തിയിട്ടും കുട്ടനാടില്‍ പമ്പിങ് തുടരാത്തത് കൃഷിയെ ബാധിച്ചിരിക്കുകയാണ്. കുട്ടനാട്ടില്‍ വേമ്പനാട്ട് കായലിനോട് ചേര്‍ന്നുകിടക്കുന്ന പാടശേഖരങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. പമ്പിങ് തുടങ്ങാത്തതിനാല്‍ സമീപ പാടശേഖരങ്ങളിലും വെള്ളം നിറയും. ഇത് കൃഷിയെ ബാധിക്കുമെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു.

ചാറ്റല്‍ മഴ പോലും ഇവര്‍ക്ക് ഭീഷണിയാണ്. ഇത്തവണത്തെ കാലവര്‍ഷത്തില്‍ കുട്ടനാട്ടിലെ 22 വീടുകളും രണ്ടാഴ്ചയായി വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ആലപ്പുഴ, കൈനകരി കൃഷി ഭവന്‍ പരിധിയിലുള്ള തൈയ്യല്‍ കായല്‍, കന്നിട്ട പാടശേഖരങ്ങളിലും സമീപത്തെ മറ്റ് മൂന്ന് പാടശേഖരങ്ങളിലുമാണ് ഭീഷണിയുള്ളത്. പാടശേഖരത്തെ മോട്ടോറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി 10 ദിവസത്തിനകം പമ്പിങ് നടത്തണമെന്ന് നേരത്തെ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top