മുഖത്തെ ചുളിവുകള്‍ അകറ്റാനായി ഫെയ്സ് പാക്ക് എളുപ്പത്തില്‍ അടുക്കളയില്‍ നിന്നും തയ്യാറാക്കാം. വെണ്ണയില്‍ ചില ചേരുവകള്‍ കൂടി ചേരുമ്പോള്‍ ഫേയ്സ് പാക്ക് റെഡിയാണ്.
ഒരു കപ്പ് വെളിച്ചെണ്ണ, അഞ്ച് തുള്ളി ഓറഞ്ച് ഓയില്‍, അഞ്ച് തുള്ളി നാരങ്ങ ഓയില്‍, കാല്‍ക്കപ്പ് വെണ്ണ ഇവയാണ് ഫെയ്സ്പാക്കിനായി വേണ്ട ചേരുവകള്‍. വെണ്ണയിലേക്ക് വെളിച്ചെണ്ണ നന്നായി ലയിപ്പിച്ച് ചേര്‍ക്കുക. തുടര്‍ന്ന് മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ മൂന്ന് ദിവസം ഈ കൂട്ട് ചര്‍മ്മത്തിലും മുഖത്തും തേച്ചു പിടിപ്പിക്കാം.
ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ മാറ്റം വ്യക്തമാകും. ചര്‍മ്മത്തിലെ വരളച്ചയെ ഇത് വേഗത്തില്‍ ക്രമീകരിക്കുന്നതോടെ ചുളിവുകള്‍ മാഞ്ഞു തുടങ്ങും.