രണ്ട് കാലുകളും നഷ്ടമായ ആമയ്ക്കായി വീല്‍ ചെയര്‍ ഒരുക്കി ഉടമസ്ഥ. സാന്ദ്രാ ട്രെയ്ലര് എന്ന യുവതിയാണ് പെഡ്രോ എന്ന തന്റെ ആമയ്ക്കായി വീല്‍ ചെയര്‍ തയ്യാറാക്കിയത്. സാന്ദ്രാ ട്രെയ്ലര് ദത്തെടുക്കുമ്പോള്‍ പെഡ്രോയ്ക്ക് മൂന്ന് കാലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് ഒരു കാലും കൂടി നഷ്ടമായി. ചികിത്സക്കായി അമേരിക്കയിലെ സ്കൂള്‍ ഓഫ് വെറ്ററിനറി മെഡിസിന് ആശുപത്രിയിലെത്തിച്ചെങ്കിലും കാലുകള്‍ വച്ച് പിടിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും എന്നാല്‍ ചക്രങ്ങള്‍ ഒട്ടിച്ച് വെക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പിന്‍കാലുകള്‍ക്ക് പകരമായി വീല്‍ ചെയര്‍ ഒട്ടിക്കുകയായിരുന്നു.
Meet Pedro the 🐢. He’s rolling through life thanks to doctors and students at @LSUVetMed.
— LSU (@LSU) June 20, 2019
More: https://t.co/5u9MnddlDo#FiercefortheFuture pic.twitter.com/ToYnF08L6T