ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധികരായ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ഞായറാഴ്ച ഡല്‍ഹിയിലെ വസന്ത് എന്‍ക്ലേവിലായിരുന്നു സംഭവം. വസന്ത് അപ്പാര്‍ട്ട്മെന്റില്‍ താമസക്കാരായ വിഷ്ണു മാത്തൂര്‍, ശശി മാത്തൂര്‍ ഇവരുടെ വീട്ടുജോലിക്കാരിയായ ഖുശ്ബു എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളെയോ വീട്ടുജോലിക്കാരിയെയോ അറിയാവുന്ന ആളുകളാണ് കൊന്നതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Delhi: Elderly couple Vishnu and Shashi Mathur and their domestic help Khushboo found murdered, in Vasant Enclave. Police at the spot pic.twitter.com/jnNtnhtBvK
— ANI (@ANI) June 23, 2019