കായംകുളം: കായംകുളം പുല്ലുകുളങ്ങരയില്‍ പണം നല്‍കാത്തതിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പുല്ലുകുളങ്ങര എന്‍ ആര് പി എം സ്കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്.
സഹപാഠികള്‍ നോക്കിനില്‍ക്കെയാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുത്തില്ല. എല്ലാ ദിവസവും പണം ചോദിച്ച് ഭീക്ഷണിപ്പെടുത്തുന്നത് ഇവരുടെ പതിവായിരുന്നു.