വേങ്ങര:പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണമംഗലം വട്ടപ്പൊന്തയില് മുരുകന്-ശ്രീദേവി ദമ്പതികളുടെ മകളായ അനികയാണ് (17) മരിച്ചത്.പണിക്ക് പോയ വീട്ടുകാര്‍ ഉച്ചക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അനികയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നു ബന്ധുക്കള്‍ പറയുന്നു. തമിഴ്നാട് സ്വദേശികളായ അനികയുടെ കുടുംബം വര്‍ഷങ്ങളായി ഇവിടെയാണ് താമസം.
ചെറുപ്പത്തില്‍ പിതാവ് ഉപേക്ഷിച്ചുപോയ ശേഷം ഒരു വര്‍ഷം മുമ്ബ് അനികയുടെ അമ്മയുടെ വിവാഹം നടന്നിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനക്കും ശേഷം പരപ്പനങ്ങാടിയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുറ്റൂര്‍ നോര്‍ത്ത് കെ.എം.എച്ച്.എസ് സ്കൂള്‍ ഹ്യുമാനിറ്റീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്